വെസ്റ്റ് ഇന്‍ഡീസിനെതിരായ വനിത ട്വന്റി ട്വന്റി, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മിന്നു മണി ഏകദിന, ടി20 ടീമുകളില്‍ ഇടം പിടിച്ചു. മറ്റൊരു മലയാളി താരം സജന സജീവന്‍ ടി20 ടീമിലും ഉള്‍പ്പെട്ടു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ഓപ്പണര്‍ ഷെഫാലി വര്‍മയെ ഇത്തവണയും ടീമിലേക്ക് പരിഗണിച്ചില്ല. വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ പര്യടനത്തിനായി എത്തും. മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിന പരമ്ബരകളാണ് ടീം കളിക്കുന്നത്. ഈ മാസം 15, 17, 19 തീയതികളിലാണ് ടി20 പോരാട്ടം. 22, 24, 27 തീയതികളിലാണ് ഏകദിന പോരാട്ടം.
ഇന്ത്യ ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, നന്ദിനി കശ്യപ്, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമ ഛേത്രി, ദീപ്തി ശര്‍മ, സജന സജീവന്‍, രാഘ്‌വി ബിഷ്ട്, രേണുക സിങ്, പ്രിയ മിശ്ര, ടിറ്റസ് സാധു, സൈമ ഠാക്കൂര്‍, മിന്നു മണി, രാധ യാദവ്.
ഇന്ത്യ ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, പ്രതിക റാവല്‍, ജെമിമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ്, ഉമ ഛേത്രി, തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, മിന്നു മണി, രേണുക സിങ്, പ്രിയ മിശ്ര, ടിറ്റസ് സാധു, തനുജ കന്‍വെര്‍, സൈമ ഠാക്കൂര്‍.
No related news found.
© The News Journalist. All Rights Reserved, .
Design by The Design Shop